കോഴിക്കോട് : സിറ്റി സോഷ്യല്‍ പോലീസിംഗ് ഡിവിഷന്റെ വിവിധ സോഷ്യല്‍ പോലീസിംഗ് ശാഖകളെ ഏകോപിപ്പിച്ച് കൊണ്ട് ഓള്‍ ഇന്ത്യ മെഡിക്കല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്കായി ജനമൈത്രി ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. കോഴിക്കേട് തളി പത്മശ്രീ ഓഡിറ്റോറിയത്തില്‍ നടന്ന സദസ്സ് കോഴിക്കോട് സിറ്റി ട്രാഫിക്ക് സൗത്ത് സോണ്‍ അസിസ്‌ററന്റ് കമ്മീഷണര്‍ എ ജെ ജോണ്‍സന്‍ ഉദ്ഘാടനം ചെയ്തു. കസബ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ജി ഗോപകുമാര്‍ അധ്യക്ഷനായി. കസബ പോലീസ് സ്റ്റേഷന്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍ പി കെ രതീഷ്, ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പാള്‍ ജ്യോതി ലക്ഷ്മി, മാനേജറും, ഡയറക്ടറുമായ ഷാഹുല്‍ ഹമീദ്, സ്റ്റാഫ് സെക്രട്ടറി സി വി ബി സാനിയ, കസബ ബീറ്റ് ഓഫീസര്‍ വി.പി ബിനീഷ്, സിറ്റി സോഷ്യല്‍ പോലീസിംഗ് ഡിവിഷന്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ പ്രേമന്‍ മുചുകുന്ന് തുടങ്ങിയവര്‍ സംസാരിച്ചു. സദസില്‍ 600 ഓളം കൗമാരപ്രായക്കാര്‍ പങ്കെടുത്തു.

ജുവനൈല്‍ വിംഗ് അസിസ്റ്റന്‍് സബ്ബ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ രഘീഷ്, സൈബര്‍ വിംഗ് അസിസ്റ്റന്‍് സബ്ബ് ഇന്‍സ്‌പെക്ടര്‍ ബീരജ്, ഡിജിറ്റല്‍ പ്രതിനിധി അഭിരാമി, ആന്റി നര്‍ക്കോട്ടിക് അവയര്‍നസ് വിംഗ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നവീന്‍, ഹോപ്പ് പ്രോജക്ട് പ്രതിനിധിയായി ഫിറോസ്, കൂട്ട് പ്രൊജക്റ്റ് പ്രതിനിധി മുഫ്‌സിറ , പിങ്ക് ജനമൈത്രി പോലീസ് പ്രതിനിധി മുനീറ, കോഴിക്കോട് സിറ്റി ജനമൈത്രി കോര്‍ഡിനേറ്റര്‍ ഉമേഷ് നന്മണ്ട എന്നിവര്‍ കുട്ടികളുമായി സംവദിച്ചു .

Leave a Reply

Your email address will not be published. Required fields are marked *