കോഴിക്കോട്: ഫുട്ബോൾ ആവേശത്തിനൊപ്പം കാരുണ്യത്തിന്റെ സന്ദേശവുമായി ഗോകുലം കേരള എഫ്.സി. ഇന്ത്യൻ ഫുട്ബോൾ ലീഗ് 2026–27 സീസണിലെ ആദ്യ മത്സരത്തിനൊരുങ്ങുന്നു. ഇന്ന് വൈകിട്ട് 6.30ന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒഡീഷയിൽ നിന്നുള്ള സമലേശ്വരി എസ്.സിയാണ് ഗോകുലത്തിന്റെ എതിരാളികൾ.

മുക്കം സ്വദേശികളായ അസുഖബാധിതരായ ഒന്നര വയസ്സുകാരായ ഡേവിഡ്, എഥൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ഇന്നത്തെ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന മുഴുവൻ വരുമാനവും നൽകാനാണ് ക്ലബ്ബിന്റെ തീരുമാനം.

കളിക്കളത്തിൽ വിജയക്കൊടി പാറിക്കാനുള്ള പോരാട്ടത്തിനൊപ്പം മൂന്ന് കുരുന്നുകൾക്ക് ജീവിതത്തിലേക്ക് പ്രതീക്ഷ പകരുന്ന ഈ കാരുണ്യപ്രവർത്തനം ഗോകുലം കേരളയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണ്.

സ്വന്തം കാണികളുടെ ആവേശകരമായ പിന്തുണയോടെ പുതിയ സീസണിൽ വിജയത്തുടക്കം കുറിക്കാനാണ് മലബാറിയൻസ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *