തിരുവനന്തപുരം: കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫിന് കാബിനറ്റ് പദവി നൽകില്ല. ഒരു കുടുംബത്തിൽ രണ്ട് പേർക്ക് കാബിനറ്റ് പദവി നൽകാനാവില്ലെന്നാണ് കോൺഗ്രസ് നിലപാട്. പി.ജെ.ജോസഫിൻെറ മകൻ അപു ജോൺ കാബിനറ്റ് പദവിയുളള ചീഫ് വിപ്പാണ്. തീരുമാനമെടുത്താൽ വിമർശനം ക്ഷണിച്ച് വരുത്തുന്നത് പോലെയാകുമെന്ന് വിലയിരുത്തൽ. പി.ജെ. ജോസഫിന് കാബിനറ്റ് പദവി നൽകുന്നതുമായി ബന്ധപ്പെട്ട് മുന്നണിയിൽ തർക്കങ്ങളും കടുത്ത അതൃപ്തിയും നിലനിൽക്കുന്നുണ്ടായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിന്ന പി.ജെ. ജോസഫിന് യുഡിഎഫ് നേതൃത്വം അധികാരത്തിലെത്തിയാൽ ഉന്നത പദവിയും കാബിനറ്റ് റാങ്കും വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് കേരള കോൺഗ്രസിന്റെ വാദം. എന്നാൽ എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായും ജി. ദേവരാജനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായും നിയമിച്ചെങ്കിലും പി.ജെ. ജോസഫിന്റെ പദവി പ്രഖ്യാപനം നീളുന്നതിൽ കേരള കോൺഗ്രസിൽ അമർഷമുണ്ടായിരുന്നു. വയോജന കമ്മീഷൻ അധ്യക്ഷൻ ഉൾപ്പെടെയുള്ള പദവികളാണ് ജോസഫിനായി കേരള കോൺഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *