ശിവസേനാ നേതാവ് ആദിത്യ താക്കറെയ്‌ക്കെതിരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് രംഗത്ത്. മഹാരാഷ്ട്ര സര്‍ക്കാരിന് വെറും മുപ്പത്തിരണ്ടുകാരനായ ആദിത്യ താക്കറെയെ ഭയമാണെന്നായിരുന്നു ആദിത്യയുടെ വിമര്‍ശനം. ആദിത്യയെയോ പിതാവ് ഉദ്ധവ് താക്കറെയോ ബിജെപി ഭയപ്പെടുന്നില്ലെന്ന് ഫഡ്‌നവിസ് പറഞ്ഞു.’ഉദ്ധവിന്റെ മൂക്കിന്‍ ചുവട്ടില്‍നിന്നാണ് 50 എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ഞങ്ങള്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കിയത്. മുംബൈ കത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഒരു തീപ്പെട്ടിക്കൊള്ളി പോലും കത്തിയില്ല.’ – ഫഡ്‌നവിസ് പറഞ്ഞു.
സംസ്ഥാന നിയമസഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞതിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ഫഡ്‌നവിസ്.

Leave a Reply

Your email address will not be published. Required fields are marked *