ഉത്തര്‍പ്രദേശിൽ 14കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കുഴൽക്കിണറിൽ തള്ളി.സംഭവത്തില്‍ രണ്ടുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.ഒളിവിലുള്ള മൂന്നാമത്തെ പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മാലിന്യം കളയാനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയതായിരുന്നു പെൺകുട്ടി. വീട്ടില്‍നിന്നും 200 മീറ്റര്‍ അകലെയുള്ള കൃഷിയിടത്തില്‍ കുഴല്‍ക്കിണറിന്റെ കുഴിയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടിയിട്ട്, വായില്‍ തുണിതിരുകിയ നിലയില്‍ കുട്ടിയെ കണ്ട് കൃഷിയിടത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ ബഹളംവെച്ചു. തുടര്‍ന്ന് കുട്ടിയെ കുഴല്‍ക്കിണറില്‍നിന്ന് രക്ഷപ്പെടുത്തുകയും പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.സംഭവത്തിൽ പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പ്രതികളിൽ രണ്ട് പേരെ പിടികൂടുകയും മൂന്നാമനായി തെരച്ചിൽ തുടരുകയുമാണെന്നും അഡീഷനൽ എസ്.പി ത്രിഭുവൻ നാഥ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *