ടോക്കിയോ ഒളിംപിക്സിൽ വനിതാ മിഡിൽ വെയ്റ്റ് വിഭാഗത്തിൽ (75 കിലോഗ്രാം) ഇന്ത്യയുടെ പൂജാ റാണി ക്വാർട്ടറിൽ പുറത്തായി. റിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവും മുൻ ലോക ചാംപ്യനുമായ ചൈനയുടെ ക്യുൻ ലീ . 5–0നാണ് പൂജയെ തോൽപ്പിച്ചത്. ഇതിനു മുൻപ് രണ്ടു തവണ ലിയുമായി മത്സരിച്ചപ്പോഴും തോൽവി വഴങ്ങിയ പൂജയ്ക്ക് ഇത്തവണയും വിജയം നേടാനായില്ല. നേരത്തെ, പ്രീ ക്വാർട്ടറിൽ അൽജീരിയയുടെ ഇച്റാക് ചായ്ബിനെ 5–0നു തകർത്താണു പൂജ ക്വാർട്ടറിലേക്കു മാർച്ച് ചെയ്തത്. ഇതോടെ, വനിതാ വിഭാഗം ബോക്സിങ്ങിൽ ഇന്ത്യയുടെ മെഡൽ നേട്ടം ഒന്നിലൊതുങ്ങും.

Leave a Reply

Your email address will not be published. Required fields are marked *