കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചുവെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ എ കെ ബാലന്‍. ആകാശത്ത് നിന്നും എഫ്‌ഐആര്‍ ഇടാനാകില്ലെന്നും പൊതുവായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടിയെടുക്കാനാകില്ലെന്നും ബാലന്‍ വിശദീകരിച്ചു.

കോവിഡ് കാലത്തെ സിനിമ മേഖലയിലെ പ്രതിസന്ധി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിനും നടപടിക്കും തടസ്സമായെന്ന് അദ്ദേഹം പറഞ്ഞു. കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ഘട്ടത്തില്‍ തന്നെ ഹേമ കമ്മീഷന് മുന്നോട്ട് പോവാന്‍ കഴിയാത്ത രീതിയില്‍ പ്രശ്നം ഉണ്ടായിരുന്നുവെന്നും പിന്നീട് ഇത് പരിഹരിച്ച് മുന്നോട്ട് പോയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വെക്കേണ്ട ആവശ്യം സര്‍ക്കാരിനില്ലലോ. പിന്നീട് വിവരാവകാശ കമ്മീഷനില്‍ എത്തി. തുടര്‍ നടപടിക്ക് പോകുമ്പോഴാണ് ചില വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ല എന്ന് കമ്മീഷന്‍ പറയുന്നത്. റിപ്പോര്‍ട്ട് പ്രകാരം സിവിലായും ക്രിമിനലായും ഇടപെടല്‍ വേണ്ടിവരും. ഈ വിഷയങ്ങള്‍ പരിഹരിക്കണമെങ്കില്‍ മൊഴി പ്രസിദ്ധീകരിക്കാന്‍ കഴിയണമായിരുന്നു. പക്ഷേ മൊഴി പ്രസിദ്ധീകരിക്കാന്‍ പരിമിതിയുണ്ടായിരുന്നു,’ എ കെ ബാലന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *