നടൻ നിവിൻ പോളിക്കെതിരെയുള്ള ബലാത്സംഗ കേസില്‍ ഗുരുതരവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. കോതമംഗലം ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. കഴിഞ്ഞ വർഷമാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയിൽ പറയപ്പെടുന്നു.ഐപിസി 376, 354, 376 ഡി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, കൂട്ടബലാത്സംഗം എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ ആറ് പ്രതികളാണുള്ളത് . നിവിൻ പോളി ആറാം പ്രതിയാണ്. ശ്രേയ ഒന്നാം പ്രതി, രണ്ടാം പ്രതി നിർമാതാവ് എ കെ സുനിൽ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ, എന്നിവർക്കൊപ്പം നിവിൻ പോളിയും തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ പല ദിവസങ്ങളിലായി ബലാത്സംഗം ചെയ്തെന്നാണ് യുവതി പറയുന്നത്. എന്നാല്‍, 4 മാസം മുമ്പ് യുവതി ഊന്നുകൽ പൊലീസിൽ ഒരു പരാതി നൽകിയിരുന്നു. വിദേശത്ത് വെച്ച് തന്നെ ഒരു കൂട്ടം ആളുകൾ കൂട്ടമായി മർദ്ദിച്ചെന്നായിരുന്നു പരാതി. പൊലീസ് പ്രാഥമിക വിവരശഖരണം നടത്തിയെങ്കിലും ഈ അന്വേഷണവുമായി മുന്നോട്ട് പോയില്ല. പിന്നീടാണ് ഇ മെയിൽ വഴി യുവതി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷണം നടത്തുക. വിദേശത്ത് വെച്ച് ഷൂട്ട് ചെയ്ത സിനിമയുടെ സെറ്റിൽ വെച്ചാണ് സംഭവമെന്നും യുവതി പറയുന്നു. പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് യുവതി അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *