കോൾഡ് കേസിന് പിന്നാലെ പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് കുരുതി.മെയ് 13നായിരുന്നു കുരുതിയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ റിലീസ് മാറ്റുകയായിരുന്നു.
ആമസോൺ പ്രൈമിലൂടെ ഓഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുക.

ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പൃഥ്വിരാജ്, മുരളി ഗോപി, റോഷൻ മാത്യു തുടങ്ങിയവർ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. .
പകയുടെയും, വെറുപ്പിന്റെയും ഒക്കെ കഥ പറയുന്ന ചിത്രമാണ് കുരുതിയെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. പൃഥ്വിരാജ്, മുരളി ഗോപി തുടങ്ങിയവർക്കൊപ്പം മാ മൂക്കോയയുടെയും മികച്ച പ്രകടനം ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ചിത്രത്തില്‍ വൈലന്‍സിന് സാധ്യതയുണ്ടെന്നാണ് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാകുന്നത്.

കുരുതിയില്‍ ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം പകരുന്നത്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍, പ്രൊജക്റ്റ് ഡിസൈനര്‍ ഗോകുല്‍ ദാസ്, പോസ്റ്റര്‍ ആനന്ദ് രാജേന്ദ്രന്‍, കോസ്റ്റ്യൂം ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് അമല്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേസം, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, സൗണ്ട് എഡിറ്റ് & ഡിസൈന്‍ അരുണ്‍ വര്‍മ, ഓഡിയോഗ്രഫി രാജകൃഷ്ണന്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *