തിരുവനന്തപുരം: കാപ്പില്‍ ബീച്ചില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പരവൂര്‍ സ്വദേശി ശ്രീകുമാറിന്റെ(47) മൃതദേഹമാണ് കണ്ടെത്തിയത്. പൊഴിമുഖത്ത് കുളിക്കാനിറങ്ങിയപ്പോള്‍ ശക്തിയായ അടിയൊഴുക്കില്‍പ്പെട്ട് ശ്രീകുമാറിനെ ഇന്നലെ കാണാതായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെ പരവൂര്‍ പുത്തൂര്‍ ഭാഗത്തുനിന്ന് പരവൂര്‍ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *