രണ്ടു ദിവസമായി മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്‌മാന്‍ സ്റ്റേഡിയത്തില്‍ നടന്ന കുന്ദമംഗലം ഉപജില്ലാ കായിക മേളയില്‍ കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചാമ്പ്യന്‍മാരായി. ആര്‍ ഇ സി ജി വി എച്ച് എസ് രണ്ടാം സ്ഥാനവും മര്‍ക്കസ് എച്ച്. എസ് എസ് കാരന്തൂര്‍ മൂന്നാം സ്ഥാനവും നേടി.
യുപി വിഭാഗത്തില്‍ കുന്ദമംഗലം എച്ച് എസ് എസ് , മര്‍ക്കസ് എച്ച് എസ് എസ് കാരന്തൂര്‍, നായര്‍കുഴി ജി എച്ച് എസ് എസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

എല്‍പി വിഭാഗത്തില്‍ മലയമ്മ എ യു പി സ്‌കൂള്‍ ഒന്നാം സ്ഥാനവും ജി എല്‍ പി എസ് ചാത്തമംഗലവും സെന്റ് അലോഷ്യസ് എല്‍ പി എസ് കാരന്തൂരും രണ്ടാം സ്ഥാനവും, എ എം എല്‍പി എസ് കുന്ദമംഗലം മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിയോലാല്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *