പാലക്കാട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി എ.കെ ഷാനിബ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറുന്നതായി ഷാനിബ് അറിയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഷാനിബിന്റെ നടപടി.

കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് പിന്മാറ്റമെന്നും പി. സരിന്നെ പിന്തുണക്കുമെന്ന് ഷാനിബ് പറഞ്ഞു. സരിനുള്ള പിന്തുന്ന സിപിഎമ്മിനുള്ള പിന്തുന്നയാണെന്നും ഷാനിബ് കൂട്ടിച്ചേര്‍ത്തു.

സരിന്റെ അഭ്യര്‍ത്ഥന മാനിക്കുന്നുവെന്ന് പറഞ്ഞ ഷാനിബ് തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഉച്ചയ്ക്ക് തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും അനുനയ ചര്‍ച്ചയെ തുടര്‍ന്ന് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *