കുന്ദമംഗലം: പന്തീര്‍പാടം കണ്ണന്‍ കുഴി ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിന്റെ തന്ത്രിയായി നാരായണന്‍ നമ്പൂതിരി താമരക്കുളം ഇല്ലം ചുമതലയേറ്റു. തന്ത്രിയ്ക്ക് പൂര്‍ണ്ണ കുംഭം നല്‍കി ക്ഷേത്രകമ്മറ്റി പ്രസിഡന്റ് വില്‍സന്‍ അക്കരപറമ്പത്ത് സ്വീകരിച്ചു. ഓഫീസ് സെക്രട്ടറി ദാസന്‍ പുല ച്ചൂട്ടിലിനെ തന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. വിജയകുമാര്‍ തടത്തില്‍ സ്വാഗതം പറഞ്ഞു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, രൂപേഷ് നമ്പൂതിരി,രവീന്ദ്രന്‍ കീപ്പോട്ടില്‍,ദീനേശന്‍ കല്ലിടുമ്പില്‍, സുധീഷ് കരുവാരപ്പറ്റ,സതീശന്‍ പരപ്പില്‍ എന്നിവര്‍ സംസാരിച്ചു.ഭരതന്‍ കല്ലിടുമ്പില്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *