നഞ്ചന്‍കോഡ്: മൈസൂരിനടുത്ത് നഞ്ചന്‍കോഡ് മതൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡിവൈഡറില്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ചു. ബസ് ഡ്രൈവര്‍ തിരൂര്‍ വൈലത്തൂര്‍ പകര സ്വദേശി ഹസീബ് ആണ് മരിച്ചു. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

മലപ്പുറം ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലെക്‌സ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം.

നിയന്ത്രണംവിട്ട ബസ് റോഡിന് സമീപത്തെ ഡിവൈഡറില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിനിടെ തല വാഹനത്തില്‍ ഇടിച്ചതാണ് ഡ്രൈവറിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *