കോഴിക്കോട്: നല്ലളം മധുര ബസാറില്‍ നിന്നും 50.45 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര് പിടിയില്‍. ബേപ്പൂര്‍ മേലെതൊടി സ്വദേശി അര്‍ഷാദ് എ വി (30), തെക്കേടത്ത് പറമ്പ് സ്വദേശി ഉബൈദ് (28) എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ ബോസിന് കീഴിലുള്ള ഡെന്‍സാഫും നല്ലളം പോലീസും ചേര്‍ന്ന് പിടികൂടിയത്.
ബാംഗ്ലൂരില്‍ നിന്നും നാട്ടിലെത്തിച്ചാണ് നല്ലളം, രാമനാട്ടുകര, ഫറോക്ക് ഭാഗങ്ങളിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള വില്പനക്കും ദീപാവലി പോലുള്ള ആഘോഷങ്ങള്‍ക്കും വേണ്ടിയാണ് നാട്ടില്‍ കൊണ്ട് വന്നത്.ഏകദേശം രണ്ട് ലക്ഷം രൂപയോളം വില വരുന്ന രാസ ലഹരി ഡെന്‍സാഫും നല്ലളം പോലീസും ചേര്‍ന്ന് ചെറുവണ്ണൂര്‍ മധുര ബസാറില്‍ ഫുട്ബോള്‍ ക്ലബ്ബിന് വേണ്ടി എന്ന വ്യാജേന വാടകയ്ക്ക് എടുത്ത ബില്‍ഡിങ്ങില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ലഹരി ഉപയോഗിച്ച് അതിന് അടിമപ്പെട്ട് അത് ഉപയോഗിക്കാന്‍ വേണ്ട പണത്തിനു വേണ്ടിയാണ് ഇവര്‍ ലഹരി കച്ചവടം തുടങ്ങിയത്. ഇവര്‍ മുന്‍പും ബാംഗ്ലൂരില്‍ പോയി ലഹരി കൊണ്ടുവന്നിട്ടുണ്ട് . ഇവര്‍ക്ക് ലഹരി വാങ്ങാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ആളെ കുറിച്ചുള്ള വിവരങ്ങളും പോലീസും ലഭ്യമായിട്ടുണ്ട്.കുറച്ചുനാളായി ഡെന്‍സാഫ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. കോഴിക്കോട് നഗരത്തില്‍ ലഹരി വില്പന നടത്തുന്ന മറ്റു വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്.
ഡെന്‍സാഫ് എസ് ഐ മനോജ് എടയേടത്, സിപിയുമാരായ സുനോജ് കാരയില്‍, സരുണ്‍കുമാര്‍, ശ്രീശാന്ത് എന്‍ നല്ലളം സ്റ്റേഷനിലെ എസ് ഐ മാരായ പ്രദീപ് എം, മനോജ് കുമാര്‍ പിടി, സി പി ഓ രജിന് , ഹോം ഗാര്‍ഡ് ശിവാനന്ദന് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
