കാസര്‍കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്ക ശേഖരത്തിനു തീപിടിച്ച് വന്‍ അപകടം. സംഭവത്തില്‍ 154 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി 12 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
അപകടത്തില്‍ രണ്ട് തരത്തിലാണ് ആളുകള്‍ക്ക് പരിക്കേറ്റിരിക്കുന്നത്. തീപ്പൊരിയും മറ്റും ചിതറി ദേഹത്ത് പൊള്ളലേറ്റവരാണ് ഒരു കൂട്ടര്‍. ഭയചകിതരായി ഓടുന്നതിനിടയില്‍ നിലത്ത് വീണ് പരിക്കേറ്റവരുമുണ്ട്.
ഇന്നലെ രാത്രി 12 മണിയോടെയാണ് വീരര്‍കാവ് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ വെടിപ്പുരക്ക് തീ പിടിച്ചത്. അപകടത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പടക്കം കൈകാര്യം ചെയ്തത് അലക്ഷ്യമായിട്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
