ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് ശ്രീജേഷിനെ അംഗീകരിക്കാനുള്ള മനസ്സ് കാട്ടണമെന്ന് ഇന്ത്യൻ വോളിബോൾ താരം ടോം ജോസഫ് . ശ്രീജേഷ് കൈവരിച്ച നേട്ടം മനസിലാക്കാന്‍ കാര്യം നടത്തുന്നവര്‍ക്ക് സാധിച്ചിട്ടുണ്ടാവില്ല. അദ്ദേഹത്തിന് അർഹിച്ച അംഗീകാരം നൽകണം. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഇനിയും വൈകുന്നുണ്ടെങ്കില്‍ നമുക്കെന്തൊ പ്രശ്‌നമുണ്ട്. ചില നേട്ടങ്ങള്‍ മനപൂര്‍വം നാം തിരസ്‌കരിക്കുന്നുണ്ടെങ്കില്‍, അപ്പോഴും നമുക്കെന്തോ പ്രശ്‌നമുണ്ട്. ശ്രീജേഷ് കൈവരിച്ച നേട്ടം മനസിലാക്കാന്‍ ‘കാര്യം നടത്തുന്നവര്‍ക്ക് ‘ സാധിച്ചിട്ടുണ്ടാവില്ല. കൂടെ നില്‍ക്കുന്നവര്‍ക്കെങ്കിലും അതൊന്ന് പറഞ്ഞു കൊടുത്തു കൂടെ. എന്തുകൊണ്ട് കേരളത്തില്‍ നിന്ന് ഒരുവനിതാ അത്‌ലറ്റ് പോലും ഒളിംപിക്‌സിന് യോഗ്യത നേടിയില്ല എന്നതിനുത്തരം ഈ തിരസ്‌കാരത്തിലുണ്ട്.

സ്വപ്ന നേട്ടമാണ് ശ്രീജേഷ് കൈവരിച്ചത്. ഏതൊരു കായിക താരവും കൊതിക്കുന്നത്. കേരളത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്നത്. ഒഡീഷയെ നോക്കാം, ഹരിയാനയെ നോക്കാം, ആന്ധ്രയും, തെലങ്കാനയും മത്സരിക്കുന്നു. ഒരേയൊരു ശ്രീജേഷെ നമുക്കുള്ളു. ഗ്രാമീണ കളിക്കളങ്ങളില്‍ നിന്നുയര്‍ന്നു വന്നവരെ നമുക്കുള്ളു. ചുരുങ്ങിയത് സ്വയം ശ്രമത്താല്‍ ഉന്നതിയിലെത്തുമ്പോഴെങ്കിലും അംഗീകരിക്കാനുള്ള മനസു കാട്ടണം. ശ്രീജേഷിനെ അവഗണിക്കരുത്’.

Leave a Reply

Your email address will not be published. Required fields are marked *