നടി ശരണ്യ ശശി അന്തരിച്ചു. ദീര്‍ഘനാളായി കാന്‍സര്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ മാസം ശരണ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ ന്യുമോണിയയും പിടിപെടുകയായിരുന്നു. കോവിഡ് മുക്തയായെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്നങ്ങളെ തുടർന്നു വീണ്ടും ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതിനിടെ കീമോയും തുടങ്ങിയിരിക്കുകയാണ്. ഇതിനിടെ കാൻസർ ചികിത്സയുടെ ഭാഗമായി കീമോയും ചെയ്തിരുന്നു.
