ആലപ്പുഴ : ആലപ്പുഴ കവര്‍ച്ചാ കേസില്‍ പിടിയിലായവര്‍ നിരപരാധികളെന്ന് കുടുംബം.കുണ്ടന്നൂരില്‍ നിന്നും പിടിയിലായവരുടെ കുടുംബമാണ് പിഞ്ചു കുഞ്ഞുങ്ങളുമായി മണ്ണഞ്ചേരി പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് പ്രതിഷേധിച്ചു.കസ്റ്റഡിയിലുളള സന്തോഷ് സെല്‍വനും മണികണ്ഠനും നിരപരാധികളാണെന്നാണ് കുടുംബം പറയുന്നത്. ഞങ്ങള്‍ക്ക് ഒപ്പമായിരുന്നു ഇവരുണ്ടായിരുന്നതെന്നും പൊലീസ് പറയുന്നത് പോലെ ആലപ്പുഴയില്‍ ഇരുവരും പോയിട്ടില്ലെന്നും കുടുംബം പറയുന്നു. തമിഴ്‌നാട് തേനി സ്വദേശികളാണ്. കേരളത്തില്‍ കുപ്പി പാട്ട വിറ്റാണ് വില്‍ക്കുന്നത്. പൊലീസ് പിടിച്ച ഉടനെ അടിയായിരുന്നു. അതാണ് ഓടിപ്പോകാന്‍ ശ്രമിച്ചത്. നേരത്തെ തമിഴ്‌നാട് ജയിലിലായിരുന്നു. ഇറങ്ങിയിട്ട് മൂന്ന് മാസമായി. കല്യാണം കഴിച്ച ശേഷം തെറ്റ് ചെയ്തിട്ടില്ല. കുപ്പി വില്‍ക്കുന്ന പണം കൊണ്ടാണ് ജീവിക്കുന്നത്. പൊലീസ് അകാരണമായി പിടിച്ച് കൊണ്ട് പോയതാണെന്നും കുടുംബം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *