കൊച്ചി: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്. പവന് 960 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,640 രൂപയായി കുറഞ്ഞു. ഗ്രാമിന് 120 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 7080 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കുറഞ്ഞത്.

ഈ മാസം 14ാം തീയതിയാണ് സ്വര്‍ണവില ഏറ്റവും കുറഞ്ഞത്. ഗ്രാമിന് 6935 രൂപയായാണ് അന്ന് സ്വര്‍ണവില കുറഞ്ഞത്. നവംബര്‍ ഒന്നാം തീയതിയാണ് സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 7385 രൂപയും പവന്റെ വില 59,080 രൂപയുമായിരുന്നു അന്നത്തെ വില.

Leave a Reply

Your email address will not be published. Required fields are marked *