രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 43,846 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22,956 പേര്‍ക്കാണ് രോഗ മുക്തി. 197 പേര്‍ മരിച്ചു.
ചികിത്സയിലുള്ള രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.

ഇതോടെ ആകെ രോഗികളുടെ എണ്ണം 1,15,99,130 ആയി. 1,11,30,288 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 3,09,087 ആക്ടീവ് കേസുകള്‍. ആകെ മരണം 1,59,755. ഇതുവരെയായി 4,46,03,841 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *