കുന്ദമംഗലത്ത് 90 കോടി രൂപ ചെലവില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച 220 കെ.വി ജി.ഐ.എസ് സബ് സ്റ്റേഷന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടി നാടിന് സമർപ്പിച്ചു.മലബാറിലെ ആദ്യത്തെ 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷനാണ് കുന്ദമംഗലത്ത് നിര്‍മ്മിച്ചിട്ടുള്ളത്.നൂതന സാങ്കേതിക വിദ്യയായ ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ ഈ സബ്‌സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്നതിന് പുറമെ സബ്‌സ്റ്റേഷൻ പ്രവർത്തനം പൂർണമായി ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ നിയന്ത്രിക്കാവുന്നതാണ്.നോർത്ത് മലബാർ ലൈസൻസ് പാക്കേജിൽ ഉൾപ്പെടുത്തി നിലവിലുള്ള കുന്ദമംഗലം അഗസ്ത്യന്മുഴി 110 കെ വി ലൈനിന്റെ റൈറ്റ് ഓഫ് വായിൽ തന്നെ ഈസ്റ്റ് മലയമ്മ മുതൽ കുന്ദമംഗലം മുതൽ 220 / 110 കെ വി എം വി ലൈൻ നിർമ്മിച്ചാണ് ഇവിടേക്കുള്ള വൈദുതി എത്തിച്ചിരിക്കുന്നത് മലയോര മേഖലയിലെ ചെറുകിട ജലവൈദുതി നിലങ്ങളിൽ നിന്നുള്ള ഉത്പാദനം പരമാവധി പ്രയോജനപ്പെടുത്താൻ ഈ ലൈനും സബ്‌സ്റ്റേഷനും പ്രവർത്തനക്ഷമമാകുന്നതോടെ സാധിക്കും .

ഉദ്ഘാടന ചടങ്ങിൽ കുന്ദമംഗലം നിയോജകമണ്ഡലം എം എൽ എ അഡ്വ പി ടി എ റഹീം അധ്യക്ഷത വഹിച്ചു,കെ രാഘവൻ എം പി ചടങ്ങിൽ മുഖ്യ അതിഥിയായി ,കെ എസ് ഇ ബി സിസ്റ്റം ഓപ്പറേഷൻ ട്രാൻസ്‌മിഷൻ ഡയറക്ടർ സിജി ജോസ് സ്വാഗതവും പറഞ്ഞു

കെ എസ് ഇ ബി സ്വതന്ത്ര ഡയറക്ടർ അഡ്വ.വി മുരുകദാസ്, കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ,കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ,കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ ,കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി,കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ കെ സി നൗഷാദ് ,എന്നിവരും കൂടാതെ എം കെ മോഹൻദാസ് ,ജനാർദ്ദനൻ കളരിക്കണ്ടി,സി കെ ഷമീം ,സംജിത് സി വി ,ഭക്തോക്തമൻ, സി അബ്‌ദുൾ ഗഫൂർ ,അഡ്വ ചാത്തുക്കുട്ടി ,എം കെ ഇമ്പിച്ചിക്കോയ ,ടി ചക്രായുധൻ ,കേളൻ നെല്ലിക്കോട് ,ജൗഹർ ഭൂപതി ,ബഷീർ നീലാറമ്മൽ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *