ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി വിഷ്ണു (23) ആണ് മരിച്ചത്. സഹയാത്രികനായ അമ്പലപ്പുഴ കാരൂര്‍ സ്വദേശി വിവേകിന് പരിക്കേറ്റു.

പുലര്‍ച്ചെ 12.30ന് എം.സി റോഡില്‍ ചെങ്ങന്നൂര്‍ ഗുരു മന്ദിരത്തിന് മുമ്പിലായിരുന്നു അപകടം. ഇന്നോവ കാറും സൈലോയും ബൈക്കുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്തയാള്‍ സമീപത്തെ ഡെന്റല്‍ ക്ലിനിക്കിന്റെ ഒന്നാംനിലയിലെ ഗ്ലാസ് ഇടിച്ചു തകര്‍ത്താണ് വീണത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *