എൻ എസ് മാധവൻ്റെ അമ്മ എന്ന ചെറുകഥയുടെ പ്രചോദനം ഉൾക്കൊണ്ടാണ് ഹയർ സെക്കണ്ടറി വിഭാഗം നാടക മത്സരത്തിൽ ‘വസന്തത്തിൻ്റെ ഇടിമുഴക്കം’ എന്ന നാടകവുമായി തൃശ്ശൂർ ചെന്ത്രാപ്പിന്നി ഹയർ സെക്കണ്ടറിയിലെ കുട്ടികൾ അരങ്ങു കീഴടക്കിയത്.
കെ. അജിതയെ കെ ആർ . ഗൗരിയമ്മയെ, കൂത്താട്ടുകുളം മേരിയെ ഓർമ്മിപ്പിക്കുന്ന സജിത എന്ന കഥാപാത്രം സമൂഹത്തിലെ ദുഷ്പ്രവണതകൾക്കു നേരെ ഇടിമുഴക്കമാകുന്നു. ഭരണകൂടത്തിൻ്റെ അച്ചടക്കത്തിന് വിഘാതമാകുന്ന എന്തിനേയും പാഠം പഠിപ്പിക്കുന്ന കേളു നമ്പ്യാർ എന്ന പോലീസ് ഉദ്യോഗസ്ഥനും ഈ നാടകത്തിലെ ശക്തമായ കഥാപാത്രമാണ്.
ചെന്ത്രാപ്പിന്നി ഹയർ സെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പാൾ ശ്രീജിഷ് . കെ. പൊയ്യാറ രചന നിർവ്വഹിച്ച നാടകത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബിനിൽ ബിന്ദു മുരളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *