D5R5BW Window display of gold jewellery in Gold Souk in Deira Dubai United Arab Emirates

തിരുവനന്തപുരം: കഴിഞ്ഞ മൂന്നു ദിവസത്തെ ഉയർച്ചയിൽ നിന്ന് സ്വർണ്ണവില താഴേക്ക്.
കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 960 രൂപയാണ് സ്വർണത്തിന് വർധിച്ചത്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ സ്വർണവില കുത്തനെ ഉയർന്ന് രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 59,480 രൂപയാണ്.ഇസ്രായേലും ഹമാസും ഞായറാഴ്ച മുതൽ വെടിനിർത്തൽ കരാറിൽ ഒപ്പു വെച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവില ഉയരാൻ കാരണമായി. ഇന്നലെ രൂപ ശക്തി പ്രാപിച്ചതോടെ സ്വർണവിലയിൽ നേരിയ ഇടിവാണ് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *