ഐ.പി.എല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ അടുത്ത മാസം ആരംഭിക്കാനിരിക്കുകയാണ് ഇതിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഫ്രീക്ക് ലുക്കുള്ള പുതിയ ടീസറുമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ്. ധോണിയുടെ ഫ്രീക്ക് ലൂക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.

നേരത്തേ ഈ സീസണിനു മുമ്പും ധോണിയെ കേന്ദ്ര കഥാപാത്രമാക്കി സ്റ്റാര്‍ സ്പോര്‍ട്സ് ടീസര്‍ ഇറക്കിയിരുന്നു. ഇതില്‍ ബുദ്ധഭിക്ഷുവിന്റെ വേഷത്തിലെത്തിയായിരുന്നു ധോണി ആരാധകരെ ഞെട്ടിച്ചത്.

എന്നാല്‍ തലയുടെ പുതിയ ലുക്ക് ആരാധകര്‍ക്ക് അത്ര രസിച്ചിട്ടില്ല. ഇതു തങ്ങളുടെ ‘തല’ അല്ലെന്നു വരെ ചില ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചു.

ട്വിറ്ററില്‍ നിരവധി ഫാന്‍സാണ് സ്റ്റാര്‍ സ്പോര്‍ട്സിന്റെ ടീസറിനു താഴെ പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ നിങ്ങള്‍ അദ്ദേഹത്തെ മൊട്ടയടിപ്പിച്ചു, ഇത്തവണ എന്തു ചെയ്യും? അറിയില്ല എന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം. കുര്‍ളയിലുള്ള ഫോണിക്സ് മാള്‍ കാണാന്‍ ഇങ്ങനെയായിരിക്കുമെന്നായിരുന്നു ധോണിയുടെ ലുക്കിനെ ഒരു യൂസര്‍ ട്രോളിയത്.

Leave a Reply

Your email address will not be published. Required fields are marked *