രാജ്യത്ത് ഇന്നലെ 30,948 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 403 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതുവരെ മരിച്ചവരുടെ എണ്ണം 4,34,367 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,487 പേര്‍ രോഗമുക്തരായി.
രാജ്യത്ത് നിലവില്‍ ചികിത്സയിലുളളത്3,61,340 പേരാണ്. 152 ദിവസത്തിലെ ഏറ്റവും താഴ്ന്ന കണക്കാണിത്.

ഇതുവരെ 58,14,89,377 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇന്നലെ 52,23,612 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്തെ രോഗികളില്‍ പകുതിയലധികവും പേര്‍ കേരളത്തിലാണെന്നും ആരോഗ്യ മന്ത്രലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *