പാലക്കാട് നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് മുണ്ടൂര്‍ സ്വദേശി സാറാ ഫിലിപ്പാണ് മരിച്ചത്. ഭര്‍ത്താവ് ഫിലിപ്പിനെ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ പാലക്കാട് -തൃശൂര്‍ ദേശീയ പാതയില്‍ കുഴല്‍മന്ദത്തിന് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. പാലക്കാട് ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ലോറി സൈഡാക്കി ഉറങ്ങുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ 11 ഓടെ വലിയ ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് കാര്‍ ഇടിച്ചു കയറിയത് കണ്ടത്. കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. കാറിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഉള്‍പ്പെടെ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്നും കാറിന്റെ ഡോര്‍ ഉള്‍പ്പെടെ വെട്ടിപൊളിച്ചാണ് ദമ്പതികളെ പുറത്തെടുത്തതെന്നും ഡ്രൈവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *