സംസ്ഥാനത്ത് പുതിയ ബിയർ പാർലറുകളും ബ്രൂവറികളും തുടങ്ങാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനം സാമൂഹിക സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന്
കെ എൻ എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ: ഹുസൈൻ മടവൂർ പറഞ്ഞു.
ഐ.എസ്.എം മലപ്പുറം ജില്ലാ സമിതി മെയ് നാലിന്ന് മഞ്ചേരിയിൽ സംഘടിപ്പിക്കുന്ന യുവജന സമ്മേളനത്തിൻ്റെ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായുള്ള ഇത്തരം നടപടികൾ കേരളത്തിലെ വിദ്യാർത്ഥി യുവ സമൂഹത്തെ കൂടുതൽ ലഹരിയിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു .ആദർശ യൗവ്വനം, ആത്മാഭിമാനംഎന്നതാണ് സമ്മേളന പ്രമേയം.പി.കെ. ബഷീർ എം.എൽ. എ മുഖ്യാതിഥിയായി.ഐ എസ് എം ജില്ലാ പ്രസിഡണ്ട് യു.പി സൈഫുദ്ധീൻ അധ്യക്ഷത വഹിച്ചു.കെ.എൻ .എം ജില്ല പ്രസിഡണ്ട് എഞ്ചിനീയർ പി.കെ ഇസ്മയിൽ , സെക്രട്ടറി ടി. യൂസുഫലി സ്വലാഹി, സുബൈർ പീടിയേക്കൽ , ചുഴലി സ്വലാഹുദ്ധീൻ മൗലവി,
ഐ .എസ്.എം സംസ്ഥാന സെക്രട്ടറി ഇ.കെ ബരീർ അസ് ലം ജില്ലാ സെക്രട്ടറി കെ. തൻസീർ സ്വലാഹി, ഡോ. നസ്റുദ്ദീൻ,കെ സുലൈമാൻ ,എം ജാഫർ ,
എം ഇബ്രാഹിം ,ടി ലബീബ് , കെ.പി അലി അബ്ദുറഹീം, പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *