തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം സര്‍ക്കാര്‍ കോളേജിലെ റാഗിങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ഏഴ് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടി. റാഗിങ് നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസാണ് കാര്യവട്ടം പൊലീസില്‍ പരാതി നല്‍കിയത്. ആന്റി റാഗിങ് കമ്മറ്റി വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായെന്ന് കണ്ടെത്തി. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ 7 പേര്‍ക്ക് എതിരെയാണ് പരാതി. ഷര്‍ട്ട് ഊരി മാറ്റുകയും മര്‍ദിക്കുകയും ചെയ്തു എന്നാണ് പരാതി.
