തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഒന്നാം തിയതി ശമ്പളം നല്‍കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് ക്രെഡിറ്റാകും. സര്‍ക്കാര്‍ സഹായവും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്ബിഐയില്‍ നിന്നും 100 കോടി ഓവര്‍ ഡ്രാഫ്റ്റ് എടുക്കും. ഇത് പിന്നീട് തിരിച്ചടക്കും. ഈ രീതിയില്‍ എല്ലാ മാസവും ഒന്നാം തിയതി ശമ്പളം നല്‍കാനാവും. പെന്‍ഷനും കൃത്യം കൊടുക്കും. വരുമാനത്തിന്റെ 5% പെന്‍ഷനായി മാറ്റിവയ്ക്കും. രണ്ട് മാസത്തിനകം പെന്‍ഷനും കൃത്യമായി വിതരണം ചെയ്യാനാവും. പിഎഫ് തുകയും കൃത്യമാക്കി കൊണ്ടുവരികയാണ്. കെഎസ്ആര്‍ടിസിക്ക് ഇനി എസ്ബിഐയില്‍ മാത്രമായിരിക്കും അക്കൗണ്ടെന്നും മന്ത്രി അറിയിച്ചു.
