
എരുമേലിയിൽ കിണർ വ്യത്തിയാക്കാനിറങ്ങിയ രണ്ടു പേർ ശ്വാസം മുട്ടി മരിച്ചു. ബിജു, അനീഷ് എന്നിവരാണ് മരിച്ചത്.ഉച്ചക്ക് ഒന്നരയോടെ കൂടിയാണ് കിണർ വൃത്തിയാക്കാനായി അനീഷ് ഇറങ്ങുന്നതിന്. ആഴത്തിലേക്ക് എത്തിയപ്പോൾ അനീഷിന് ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുണ്ടായി. തുടർന്ന് അനീഷിന് രക്ഷിക്കാൻ ബിജു ഇറങ്ങുകയായിരുന്നു. എന്നാൽ ഇരുവരും ശ്വാസം കിട്ടാതെ മരണപ്പെടുകയായിരുന്നു.ഫയർ ഫോഴ്സ് എത്തി രണ്ടുപേരും പുറത്തെടുത്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
