കോഴിക്കോട് കോര്‍പറേഷനിലെ 25ാം വാര്‍ഡിലെ കേളാട്ടുകുന്ന് കോളനിയിലെ അര്‍ഹരായ മുഴുവന്‍ താമസക്കാര്‍ക്കും പട്ടയം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് ഉത്തരവിട്ടു. കോളനിയിലെ വിവിധ പ്രശ്നങ്ങള്‍ സംബദ്ധിച്ച് വന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ സ്വീകരിച്ച കേസ് തീര്‍പ്പാക്കി കൊണ്ടാണ് കമ്മീഷന് അംഗങ്ങളായ നസീര്‍ ചാലിയം, ബബിത രാജ് എന്നിവരടങ്ങുന്ന കമ്മീഷന് ഡിവിഷന് ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കോളനിവാസികള്‍ അടച്ചുറപ്പില്ലാത്ത വീടുകളിലാണ് താമസമെന്നും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവിതം സുരക്ഷിതമല്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് കമ്മീഷന് അംഗങ്ങള്‍ കോളനി സന്ദര്‍ശിച്ചിരുന്നു. താമസക്കാര്‍ക്ക് പട്ടയമില്ലാത്തതിനാല്‍ വീട് നിര്‍മ്മാണത്തിനോ, ശൗചാലയ നിര്‍മ്മാണത്തിനോ അനുമതി കിട്ടിയിരുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടിയാലുടന്‍ പട്ടയം നല്‍കാമെന്ന് റവന്യൂ വകുപ്പ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പശ്ചാത്തലം വിദ്യാഭ്യാസ ഡയറക്ടര്‍ ഉറപ്പാക്കണമെന്നും കമ്മീഷന് ഉത്തരവില്‍ പറയുന്നു. ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടി വാട്ടര്‍ അതോററ്റി സ്വീകരിക്കണം. അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും വിജ്ഞാനദീപ്തി സ്കോളര്‍ഷിപ്പ് നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. മാവൂര്‍ റോഡ് വികസന സമയത്താണ് റോഡിന് ഇരു വശവും കുട്ട മെടയുന്നവരെ കോളനിയില്‍ താമസിപ്പിച്ചത്. കമ്മീഷന്റെ ഈ ഉത്തരവ് ഇവര്‍ക്ക് തുണയാവും
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
