കൊച്ചി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഹൃദയംതകരുന്ന ചിത്രമായിരുന്നു വെടിയേറ്റ് മരിച്ച് കിടക്കുന്ന ഭര്‍ത്താവിന് മുന്നില്‍ നിസ്സഹയതോടെ ഇരിക്കുന്ന ഭാര്യയുടെ ചിത്രം. ഹരിയാന സ്വദേശിയും കൊച്ചിയില്‍ നാവിക സേന ഉദ്യോഗസ്ഥനുമായ വിനയ് നര്‍വാളും (26) ഭാര്യ ഹിമാന്‍ഷിയുമാണ് ചിത്രത്തിലുണ്ടായിരുന്നത്.

ആക്രമണത്തിന്റെ ഭീകരത വിളിച്ചോതും ചിത്രമാണ് ചൊവ്വാഴ്ച വൈകിട്ട് മുതല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെച്ചത്.

ഏപ്രില്‍ 16നായിരുന്നു വിനയ് നര്‍വാളിന്റെയും ഹിമാന്‍ഷിയുടേയും വിവാഹം. വിവാഹാഘോഷങ്ങള്‍ക്ക് ശേഷം അവധിയെടുത്ത് 19നാണ് കശ്മീരിലേക്ക് പോകുന്നത്. പഹല്‍ഗാമിലെ ബൈസരന്‍ വാലിയില്‍ മധുവിധു ആഘോഷങ്ങള്‍ക്കിടെയാണ് ഭീകരര്‍ ഭാര്യയുടെ മുന്നില്‍ വെച്ച് വിനയിനെ വെടിവെച്ച് വീഴ്ത്തുന്നത്. ഊര്‍ജ്വസ്വലനായ ഉദ്യോഗസ്ഥനായിരുന്നു വിനയ് എന്ന് അയല്‍ക്കാരും നാട്ടുകാരും സഹപ്രവര്‍ത്തകരും ഓര്‍മിച്ചു.

Leave a Reply

Your email address will not be published. Required fields are marked *