സ്വർണാഭരണ വിൽപന രംഗത്തെ നികുതി വെട്ടിപ്പ് തടയാൻ കർശന നടപടികളുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെസ്വര്‍ണ വ്യാപാരികള്‍ രംഗത്ത്.മുഖ്യമന്ത്രിയുടെ നിലപാട് യുദ്ധപ്രഖ്യാപനമാണെന്ന് സ്വര്‍ണ വ്യാപാരികള്‍ പറഞ്ഞു.സ്വര്‍ണ വ്യാപാരികളെ ലക്ഷ്യമിട്ട് ദ്രോഹിക്കുകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
സ്വർണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വിൽപന നികുതി ഇൻറലിജൻസ് ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രിപറഞ്ഞിരുന്നു.
നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളിൽ കർശന പരിശോധന നടത്തണം. അത്തരക്കാരുടെ ജിഎസ്ടി രജിസ്‌ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളെടുക്കണം. നികുതി പരിവ് കൂടുതൽ നടത്തുന്ന ഉദ്യോഗസ്ഥർക്ക് മതിയായ ഇൻസന്റീവ് നൽകണം. വലിയ സ്വർണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യത മുഖ്യമന്ത്രി യോഗത്തിൽ ആരാഞ്ഞു.
