തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം തൈക്കാട് മോഡല്‍ എച്ച്എസ്എസില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഒന്നും, രണ്ടും മൂന്നും ഘട്ട നടപടികള്‍ക്ക് ശേഷമാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. എല്ലാ വിഭാഗങ്ങളിലുമായി ഇതുവരെ 2,40,533 വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. പ്രവേശനം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള സെക്കന്‍ഡറി അലോട്ട്മെന്റിനുള്ള അപേക്ഷ ഉടന്‍ ക്ഷണിക്കും.

അതേസമയം, മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ല. അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ 78,798 വിദ്യാര്‍ഥികള്‍ക്ക് മലബാറില്‍ സീറ്റില്ല. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പുറത്തായത്. ബാക്കിയുള്ളത് 1905 സീറ്റുകള്‍ മാത്രം. അര്‍ഹത നേടിയിട്ടും മലബാറിലെ 78,798 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനം നിഷേധിക്കുന്നുവെന്ന് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *