നിലമ്പൂര്‍: നിലമ്പൂര്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ തിരുത്തേണ്ടത് തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

നിലമ്പൂരിലെ പരാജയം പാര്‍ട്ടിയും, ഇടതുമുന്നണിയും വിശദമായി പരിശോധിക്കും. വര്‍ഗീയ, തീവ്ര ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് ജയിച്ചതെന്നും എം.വി ഗോവിന്ദന്‍ ആരോപിക്കുന്നു. ദേശാഭിമാനി ലേഖനത്തിലാണ് ആരോപണങ്ങള്‍.

പ്രിയങ്ക ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് നേടിയിട്ടാണ്. 2019 മുതല്‍ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫിന് കൂട്ടുകെട്ടുണ്ട്. നിലമ്പൂരില്‍ ബിജെപിയുടേയും, എസ്ഡിപിഐയുടേയും വോട്ട് യുഡിഎഫ് നേടിയെന്നും ലേഖനത്തില്‍ എം.വി ഗോവിന്ദന്‍ പറയുന്നു.

കേരള രാഷ്ട്രീയത്തില്‍ ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് യുഡിഎഫിന്റെ കൂട്ടുകെട്ടുകള്‍. ഇടതുപക്ഷത്തിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ലെന്നും നിലമ്പൂരില്‍ വോട്ട് ചോര്‍ച്ച ഉണ്ടായത് യുഡിഎഫിനെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. 2021 വി.വി പ്രകാശിന് ലഭിച്ചതിനേക്കാള്‍ 1470 വോട്ട് യു ഡി എഫിന് കുറഞ്ഞെന്നും അദ്ദേഹം ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *