കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണു. 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. ഇടിഞ്ഞ് വീണ വാര്‍ഡില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇത്. ഈ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്നും പഴയ സാധനങ്ങൾ ഇടുന്ന സ്ഥലമാണെന്നും സംഭവ സ്ഥലം സന്ദർശിച്ച മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അടച്ചിട്ടിരുന്ന കെട്ടിടത്തിൻ്റെ ഭാഗമാണിതെന്ന് സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രി വീണ ജോർജും പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *