സംസ്ഥാനത്തെ പ്രതിവാര കോവിഡ് അവലോകന യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചൊവാഴ്ച നിശ്ചയിച്ചിരുന്ന യോഗമാണ് ഇന്നത്തേക്ക് മാറ്റിയത്. അവലോകന യോഗത്തിനുശേഷം കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നത് ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. ബാറുകള്‍ തുറക്കുന്നകാര്യത്തിലും തീരുമാനമുണ്ടായേക്കും.

കോവിഡ് വ്യാപനം കുറയുകയും വാക്സിനേഷന്‍ വളരെ വേഗം മുന്നോട്ടുപോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുന്നത്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുമെന്നാണ് വിവരം. ടേബിളുകള്‍ തമ്മിലുള്ള അകലം കൂട്ടിയാകും അനുമതി. ബാറുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *