രാജപുരം: കള്ളത്തോക്ക് നിര്‍മാണകേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. തോക്ക് നിര്‍മിച്ച് വില്‍പന നടത്തുന്ന കണ്ണൂര്‍ ആലക്കോട് കാര്‍ത്തികപുരം എരുതമാടലെരുകില്‍ എം.കെ. അജിത് കുമാറിനെ (55) പൊലീസ് അറസ്റ്റ് ചെയ്തു. രാജപുരം കോട്ടക്കുന്ന് കൈക്കളന്‍കല്ലിലെ നിര്‍മാണകേന്ദ്രത്തില്‍നിന്ന് രണ്ട് കള്ളത്തോക്കുകളും നിര്‍മാണം പാതി പൂര്‍ത്തിയാക്കിയ ഒരു തോക്കും നിര്‍മാണസാമഗ്രികളും പിടിച്ചെടുത്തു. കോട്ടക്കുന്നില്‍ വീട് വാടകയ്‌ക്കെടുത്തായിരുന്നു കള്ളത്തോക്ക് നിര്‍മാണം.

കൊല്ലപ്പണി, ആശാരിപ്പണി, രാമച്ചച്ചെമ്പ് നിര്‍മാണം, തോക്ക് നിര്‍മാണം എന്നിവയില്‍ വൈദഗ്ധ്യമുള്ളയാളാണ് പ്രതി. ചെരിച്ചില്‍ എന്ന മരത്തിന്റെ ഭാഗം, ജീപ്പിന്റെ എന്‍ഡ് പൈപ്പ്, ഇരുമ്പുപട്ട തുടങ്ങിയവ ഉപയോഗിച്ചാണ് തോക്ക് നിര്‍മാണം. കേസില്‍ കൂടുതല്‍ പ്രതികളുള്ളതായാണ് പോലീസ് പറയുന്നത്. പ്രതിക്ക് സഹായം ചെയ്തുവന്ന രാജപുരം പുഞ്ചക്കരയിലെ സന്തോഷ്, പരപ്പയിലെ ഷാജി എന്നിവര്‍ക്കതിരെ കേസെടുത്തു. ഇവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *