K1 കിക്ബോക്സിംഗ് അമേച്ചർ ടൈറ്റിൽ ബെൽറ്റ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ഹെവി വെയ്റ്റ് മത്സരത്തിൽ ഗോൾഡ് മെഡലും ടൈറ്റിൽ ബെൽറ്റും കരസ്ഥമാക്കി നാടിന് അഭിമാനമായി മാറി വിഷ്ണുപ്രിയ.2025 ജൂൺ 27 ,28 തീയ്യതിയിൽ കൊൽക്കത്തയിൽ വെച്ചായിരുന്നു മത്സരം നടന്നത്. കുരിക്കത്തൂർ തെക്കുവീട്ടിൽ വിഷ്ണു ദാസിന്റെ മകളായ ബിരുദം പൂർത്തിയാക്കിയ വിഷ്ണുപ്രിയ ഒന്നര വർഷത്തോളമായി കിക്ബോക്സിംഗ് പരിശീലിച്ചു വരുന്നുണ്ട്. പെരിങ്ങൊളം ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിഷ്ണുപ്രിയ സെമി ഫൈനലിൽ മഹാരാഷ്ട്രയേയും ഫൈനലിൽ പശ്ചിമ ബംഗാളിനെയും തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. ലിൻസിത്ത് ശ്രീനിവാസാണ് ചൈനീസ് കുങ്ഫു മാർഷ്യൽ ആർട്സ് അക്കാദമിയിൽ കിക്ബോക്സിംഗ് പരിശീലിക്കുന്ന വിഷ്ണുപ്രിയയുടെ പരിശീലാകൻ.

Leave a Reply

Your email address will not be published. Required fields are marked *