കോഴിക്കോട്: യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു മനുഷ്യനെന്ന നിലക്കാണ് താന്‍ ഇടപെട്ടതെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ ചെയ്യണം എന്ന് അവിടെയുള്ള പണ്ഡിതന്മാരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഇടപെട്ടതെന്നും കാന്തപുരം പറഞ്ഞു. നിലവില്‍ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു കൊണ്ടുള്ള നടപടി ഔദ്യോഗിമായി കോടതിയില്‍ നിന്ന് ലഭിച്ചതായും കാന്തപുരം പറഞ്ഞു. ദിയാ ധനം സമാഹരിക്കാനുള്ള ചുമതല ചാണ്ടി ഉമ്മന്‍ ഏറ്റെടുക്കാം എന്ന് അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *