സി പി ഐ എം കുന്ദമംഗലം ലോക്കല്‍ കമ്മിറ്റി മെമ്പറും സി ഐ ടി യു ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന
സി സുലൈമാനെ അനുസ്മരിച്ചു. അനുസ്മരണ യോഗം കുന്ദമംഗലത്ത് സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം പി ഷൈപു ഉദ്ഘാടനം ചെയ്തു.
മതരാഷ്ട്രവാദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം
സുനില്‍ മണാശ്ശേരി പ്രഭാഷണം നടത്തി. പി പി ഷിനില്‍ അധ്യക്ഷത വഹിച്ചു. എം കെ മോഹന്‍ദാസ്, വി അനില്‍കുമാര്‍, സി.സോമന്‍, കെ സുരേഷ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എം എം സുധീഷ് കുമാര്‍ സ്വാഗതവും കെ മോഹനന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *