സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നോടുള്ള വിരോധം എന്താണെന്ന് അറിയില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കാനം രാജേന്ദ്രനില്‍ നിന്ന് മുമ്പും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്തുകൊണ്ടാണ് അദ്ദേഹത്തിന് തന്നോട് വിരോധമെന്നത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് ജോസ് കെ മാണി പറഞ്ഞു താന്‍ എപ്പോഴും ബഹുമാനിക്കുന്ന വ്യക്തിയാണ് കാനം രാജേന്ദ്രനെന്നും ജോസ് കെ മാണി പറഞ്ഞു. എല്‍ഡിഎഫിലെ കക്ഷികള്‍ക്ക് വലിപ്പച്ചെറുപ്പമില്ല.ഇടതുപക്ഷത്തെയും കേരളാ കോണ്‍ഗ്രസിനെയും ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി താന്‍ മുന്നോട്ട് പോകുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

സിപിഐയുടെ റിപ്പോർട്ടിൽ തനിക്ക് പരാതിയില്ല.ബിഷപ്പിൻറെ പ്രസ്താവന സംസ്ഥാന സർക്കാരിൻറെ മുന്നിലുണ്ട്. സർക്കാർ അക്കാര്യത്തിൽ ഉചിതമായ നടപടിയെടുക്കും. വിഷയം വീണ്ടും ചർച്ചയാക്കേണ്ട ആവശ്യമില്ലെന്നും ജോസ് കെ മാണി പറഞ്ഞു. സിപിഐഎമ്മിന്റെ സമ്മേളന റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇല്ലെന്നും ജോസ് കെ മാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *