കുന്ദമംഗലം: മരണക്കെണിയൊരുക്കി കാരന്തൂര്‍-മെഡിക്കല്‍ കോളേജ് റോഡ് ജങ്ഷന്. ദേശീയപാതയില്‍ നിന്ന് മെഡിക്കല്‍ കോളേജ് റോഡിലേക്ക് തിരിയുന്ന തിരക്കേറിയ ജങ്ഷനാണ് അപകടക്കുഴികള്‍ കൊണ്ട് നിറഞ്ഞത്. റോഡ് തകര്‍ന്നുണ്ടായ കുഴികള്‍ വാഹനങ്ങള്‍ക്ക് അപകട ഭീഷണിയാകുന്നു. കൂടാതെ വാഹനങ്ങള്‍ കുഴിയില്‍ വീഴാതിരിക്കാന്‍ വേഗം കുറച്ച് പോകുന്നതിനാല്‍ ഗതാഗതകുരുക്കും അനുഭവപ്പെടാറുണ്ട്. രാത്രി കാലങ്ങളില്‍ റോഡ് പരിചയമില്ലാത്ത ഇരുചക്ര വാഹനങ്ങള്‍ക്കും മറ്റും അപകട സാധ്യത കൂടുതലാണ്. ഈ ജങ്ഷന് മഴക്കാലത്ത് തകരുന്നത് പതിവാണ്. മെഡിക്കല്‍ കോളജിലേക്ക് ദിവസവും നിരവധി ആംബുലന്‍സുകളും മറ്റു വാഹങ്ങളും വയനാട്ടില്‍ നിന്നും മറ്റും ഇടതടവില്ലാതെ കടന്ന് പോകുന്ന പ്രധാനപ്പെട്ട റോഡാണിത്. കോഴിക്കോട് ഭാഗത്തേക്കുള്ള സ്വകാര്യ ബസുകള്‍ ഈ ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് മെഡിക്കല്‍ കോളജ് റോഡിലൂടെയാണ് പോകുന്നത്. ഇരുചക്ര വാഹനങ്ങള്‍ അടക്കം പലതവണ അപകടത്തില്പ്പെട്ടതിനാലും പരാതികള്‍ വ്യാപകമായതിനാലും അധികൃതര്‍ കഴിഞ്ഞ ആഴ്ച താത്കാലികമായി കുഴികള്‍ അടച്ചിരുന്നു. എന്നാല്‍ മഴയിലും വാഹങ്ങള്‍ നിരന്തരം സഞ്ചരിക്കുന്നതിനാലും അടച്ച ഭാഗങ്ങള്‍ തകര്‍ന്ന് വീണ്ടും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ജങ്ഷനില്‍ ഇന്റര്‍ലോക്ക് പാകി പ്രശനം പരിഹരിക്കണമെന്നും രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയണമെന്നും നാട്ടുകാര്‍ പറഞ്ഞു. റോഡ് തകരുന്നതിന് ശാശ്വത പരിഹാരം കാണണമെന്നത് നാട്ടുകാരുടെ നിരന്തര ആവശ്യമാണ്.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
