കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ. എറണാകുളം നഗരം വെള്ളക്കെട്ടില്‍ മുങ്ങി. ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കളമശ്ശേരിയില്‍ വീടുകളില്‍ വെള്ളം കയറി. റെഡ് അലേര്‍ട്ടുള്ള ഇടുക്കി,തൃശൂര്‍ ജില്ലകളിലും ശക്തമായ മഴയാണ്.

ശക്തമായ മഴയില്‍ തൃശൂര്‍ നനഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട്. അശ്വിനി ജംഗ്ഷന് സമീപമുള്ള വീടുകളില്‍ വെള്ളം കയറി.

അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. മണ്ണാര്‍ക്കാട് , അലനല്ലൂര്‍ മേഖലയിലെ പുഴകള്‍ കര കവിഞ്ഞ് ഒഴുകുന്നു. തൃപ്പൂണിത്തുറയില്‍ വെള്ളകെട്ട് അതീവരൂക്ഷമാണ്. മരട്, പേട്ട റോഡില്‍ വെള്ളക്കെട്ട് ഉണ്ട്. വഴിയറിയാതെ വന്ന ഒരു വാഹനം കാനയില്‍ വീണു. യാത്രക്കാരന്‍ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *