കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരായ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ ഹര്‍ജി തള്ളി. എറണാകുളം സബ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയില്‍ നേരത്തെ വാദം പൂര്‍ത്തിയായിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി സാന്ദ്ര സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ബൈലോ പ്രകാരം നിര്‍ദേശിക്കുന്ന യോഗ്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വരണാധികാരി സാന്ദ്രയുടെ പത്രിക തള്ളിയത്.

സാന്ദ്ര തോമസിന്റെ മൂന്നു ഹര്‍ജിയും തള്ളിയതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി രാകേഷ് പറഞ്ഞു. സാന്ദ്ര ഉന്നയിച്ച കാര്യങ്ങള്‍ വ്യാജമെന്ന് തെളിഞ്ഞതായും അദ്ദേഹം പ്രതികരിച്ചു. ബൈലോ പ്രകാരമാണ് കാര്യങ്ങള്‍ മുന്നോട്ടു പോയതെന്ന് വ്യക്തമായെന്ന് ജി സുരേഷ് കുമാര്‍ പറഞ്ഞു. കോടതി കള്ളം പറഞ്ഞതാണെന്ന് സാന്ദ്ര ഇനി പറയുമോയെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ ചോദിച്ചു. ആരോപണങ്ങള്‍ക്കു പിന്നില്‍ സാന്ദ്രയുടെ അസഹിഷ്ണുതയാണെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *