കുന്ദമംഗലം : കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, ഐ.സി.ഡി.എസ്,ഹരിത കര്‍മ്മസേന, കുടുംബശ്രീ എന്നിവയുടെ നവീകരിച്ച ഓഫിസുകള്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പൂര്‍ക്കുന്നുമ്മല്‍ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനില്‍ കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ഇന്ദു , ജില്ലാ പഞ്ചായത്തംഗം എം. ധനീഷ് ലാല്‍, പഞ്ചായത്ത് വികസനകാര്യ ചെയര്‍ പേഴ്‌സണ്‍ യു.സി പ്രീതി, ക്ഷേമകാര്യ ചെയര്‍ പേഴ്‌സണ്‍ ശബ്‌ന റഷീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. ശിവദാസന്‍ നായര്‍, ടി.പി മാധവന്‍, ബാബു നെല്ലൂളി , പഞ്ചായത്തംഗങ്ങളായ പി കൗലത്ത്, നജീബ് പാലക്കല്‍, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ പി. പ്രസന്ന, അസി. എഞ്ചിനീയര്‍മാരായ റൂബി നസീര്‍ , ഡാനിഷ് , ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, നിഷ , സി.ഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ, സുമ, എം.കെ മോഹന്‍ദാസ്, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി, സി.വി സംജിത്ത്, എം ബാബുമോന്‍, സുധീര്‍ കുന്ദമംഗലം, എന്‍ കേളന്‍, പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *