സിപിഎം സംസ്ഥാന ആക്‌ടിംഗ് സെക്രട്ടറി എ. വിജയരാഘവനെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വര്‍ഗീയ വിഷം ചീറ്റുന്ന ഏറ്റവും വലിയ വര്‍ഗീയവാദിയാണ് എ. വിജയരാഘവന്‍ എന്ന് കെ സുധാകരന്‍ പറഞ്ഞു. ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുന്നത് ശരിയാണോ എന്നും അതാണ് വിജയരാഘവനെ മുന്നില്‍ നിര്‍ത്തി സിപിഐഎം ചെയ്യുന്നത് എന്നും സുധാകരന്‍ പരിഹസിച്ചു. ഇതിനപ്പുറത്തേക്ക് പറയാന്‍ തന്റെ മാന്യത അനുവദിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരെയും വിളിച്ച് പ്രശ്‌നം ഏറ്റവും വേഗം പരിഹരിക്കുകയാണ് വേണ്ടത്. മതമേലദ്ധ്യക്ഷന്മാരുമായി സർക്കാർ യുദ്ധം ചെയ്യാൻ പാടുണ്ടോയെന്നും കെ.സുധാകരൻ ചോദിച്ചു. ഇന്നത്തെ മതമേലദ്ധ്യക്ഷന്മാരുടെ യോഗം കോൺഗ്രസിന്റെ ഇടപെടലിന്റെ ഫലമാണ്. പ്രശ്‌നം പരിഹരിച്ചെന്ന് സർക്കാർ പറയുമ്പോഴും പിന്നീടും മതമേലദ്ധ്യക്ഷന്മാരിൽ നിന്നും ഇത്തരം പരാമർശമുണ്ടാകുകയാണ്.

ഒരു മന്ത്രി വന്നു പ്രസ്താവനയിറക്കി പോയാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കില്ല. മതമേലധ്യക്ഷന്‍മാരുടെ യോഗം വിളിച്ചുചേര്‍ത്താല്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അന്വേഷണം ആവശ്യപ്പെടുമെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വർഗീയത വളർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും വർഗീയ ചേരിതിരിവുണ്ടാക്കുന്ന ബിജെപിയുടെ പ്രവർത്തന ശൈലി കോൺഗ്രസും കേരളത്തിൽ ഏറ്റെടുത്തിരിക്കുകയാണെന്നാണ് എ.വിജയരാഘവൻ പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *