കാഞ്ഞങ്ങാട്: കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ജീവനൊടുക്കി. ഒരാളുടെ നില ഗുരുതരം. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉണ്ടോം പുളിയിലെ ഗോപി (58), ഭാര്യ ഇന്ദിര (55), മകന്‍ രഞ്‌ജേഷ് (37) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ രാകേഷ് (35) ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആസിഡ് കുടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാല് പേരെയും വീട്ടില്‍ അവശനിലയില്‍ കണ്ടത്. ഒരു മകന്‍ ബന്ധുവിനെ വിളിച്ച് വിവരം പറയുകയായിരുന്നു. ഗോപി ജില്ലാശുപത്രിയിലും ഇന്ദിരയും മകനും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആണ് മരിച്ചത്. മരിച്ച രഞ്‌ജേഷ് നേരത്തെ ഗള്‍ഫിലായിരുന്നു. പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ കട നടത്തിയിരുന്നു. ഗോപി കൂലി തൊഴിലാളിയും കര്‍ഷകനുമാണ്. എല്ലാവരും ആസിഡ് കഴിച്ചെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങള്‍ പരിയാരം ആശുപത്രിയില്‍.

Leave a Reply

Your email address will not be published. Required fields are marked *